Ticker

6/recent/ticker-posts

സി.എച്ച്. അഷ്റഫ് മൗലവി അന്തരിച്ചു

കാഞ്ഞങ്ങാട് : പണ്ഡിതനും മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സാന്നിധ്യമായിരുന്ന സെന്റർ ചിത്താരിയിലെ സി. എച്ച്. അഹ്മദ് അഷ്‌റഫ്‌ മൗലവി 75 അന്തരിച്ചു.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത് പ്രസിഡന്റ്,സെന്റർ ചിത്താരി മുസ്‌ലിം ജമാ അത്ത് പ്രസിഡന്റ്,ക്രസന്റ് സ്കൂൾ കമ്മിറ്റി ഭാരവാഹി,യതീംഖാന ഭരണസമിതി അംഗം തുടങ്ങിയ മേഖലകളിൽ സേവനങ്ങളനുഷ്ഠിച്ചിരുന്നു.ബസ് സ്റ്റാൻഡ് നൂറുൽ ഇസ്‌ലാം ജുമാ മസ്ജിദ് ഉൾപ്പെടെ നിരവധി മസ്ജിദുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് അഷ്‌റഫ്‌ മൗലവിയാണ്.ജമാ അത്ത് ഹൈസ്‌കൂൾ,ഹയർ സെകന്ററി സ്കൂൾ മുതലായവ നേടിയെടുക്കുന്നതിൽ പങ്കു വഹിച്ചിരുന്നു.
  ഇ കെ അബൂബക്കർ മുസ്‌ലിയാർ,കാന്തപുരം അ പി അബൂബക്കർ മുസ്‌ലിയാർ, അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയതങ്ങൾ അൽഅസഹരി ഉൾപ്പെടെയുള്ള മത പണ്ഡിതന്മാർ, ഇബ്രാഹിം സുലൈമാൻ സേട്ട് ,ശിഹാബ് തങ്ങൾ,കെയി സാഹിബ്‌ ഉൾപ്പെടെ നേതാക്കന്മാരോടും യു എ ഇ മതകാര്യ ഉപദേഷ്ടാവ് അലിയ്യുൽ ഹാശ്മി ഉൾപ്പെടെ യു എ ഇ മതനേതാക്കളോടും മന്ത്രിമാരോടും രാജ കുടുംബാങ്ങങ്ങളോടുമെല്ലാം അദ്ദേഹത്തിന് വലിയ ബന്ധമായിരുന്നു.ശംസുൽ ഉലമയുടെയും കാന്തപുരം ഉസ്താദിന്റെയും ആദ്യകാല യു എ ഇ പര്യടന വേളകളിൽ അവയുടെ ചുക്കാൻ പിടിച്ചിരുന്നതും അവരുമായി അവിടുത്തെ ഉന്നത നേതൃത്വങ്ങളെ ബന്ധിപ്പിച്ചതും അഷ്‌റഫ്‌ മൗലവിയാണ്. പാറപ്പള്ളിയിലെ വനിതാ യതീം ഖാനയുടെ സ്ഥാപനത്തിലും വളർച്ചയിലും ശ്രദ്ധാലുവായ മൗലവി പൊതുരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. പതിറ്റാണ്ടുകളായി കാഞ്ഞങ്ങാടിലെ
 സാമൂഹ്യ രംഗത്തെ സാന്നിധ്യമായിരുന്നു. 4 മണിക്ക് സംസ്ക്കാര ചടങ്ങുകൾ നടക്കും.
Reactions

Post a Comment

0 Comments