കാസർകോട്:വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നാല് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര കെ.കെ. പുരത്തെ വാടക ക്വാർട്ടേഴ്സിൽ നിന്നുമാണ് കാസർകോട് പൊലീസ് അലമാരയിൽ സൂക്ഷിച്ച 4.050 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഈ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചട്ടഞ്ചാൽ പുത്തരിയടുക്കം സ്വദേശി കെ.സവാദി നെ 39 യാണ് അറസ്റ്റ് ചെയ്തത്. കിടപ്പ് മുറിയിലെ അലമാരയിൽ നിന്നുമാണ് ലക്ഷങ്ങൾ വില വരുന്ന കഞ്ചാവ് പിടികൂടിയത്.
0 Comments