Ticker

6/recent/ticker-posts

വിധിക്ക് മണിക്കൂറുകൾ കല്യോട്ട് പൊലീസ് വലയത്തിൽ കനത്ത ജാഗ്രത സായുധ സേന റൂട്ട് മാർച്ച് നടത്തി

കാഞ്ഞങ്ങാട് : കല്യോട്ട് ഇരട്ട കൊലക്കേസിൽവിധി വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ
കല്യോട്ട് പ്രദേശം പൊലീസ് വലയത്തിലായി. കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇന്ന്
വൈകീട്ട് കല്യോട്ട് 
പൊലീസ് സായുധ സേന റൂട്ട് മാർച്ച് നടത്തി.
സംഘർഷ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു .
കേരളം ഉറ്റുനോക്കുന്ന പെരിയ ഇരട്ടകൊലപാതക കേസിൽ നാളെ എറണാകുളം സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കല്യോട്ട്  പ്രദേശം ഉൾക്കൊള്ളുന്ന പെരിയ വില്ലേജിൽ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.  കലക്ട്രേറ്റിൽ നടന്ന സർവകക്ഷി യോഗത്തിൽ പെരിയയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും യോഗത്തിൽ സംബന്ധിച്ച 
യുഡിഎഫ് നേതാക്കളുടെ  എതിർത്തതോടെ നിരോധനാജ്ഞ തീരുമാനം ഉപേക്ഷിച്ചു. വിധി എതിരായാലും അനുകൂലമായാലും സംഘർഷ സാധ്യത ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ 
സ്ഥലങ്ങളിൽ 
പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

Reactions

Post a Comment

0 Comments