Ticker

6/recent/ticker-posts

സൈക്കിൾ വർക്ക്ഷോപ്പ് ഉടമ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് : കുശാൽ നഗറിലെസൈക്കിൾ വർക്ക്ഷോപ്പ്ഉടമ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. കുശാൽ നഗറിൽ താമസിക്കുന്ന പുരുഷോത്തമൻ 65 ആണ് മരിച്ചത്. 40 വർഷത്തിലേറെയായി കുശാൽ നഗറിൽ ക്കിൾ വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു. സൈക്കിൾ തരംഗമായിരുന്ന അക്കാലത്ത് ചവിട്ട് സൈക്കിൾ വാടകക്ക് നൽകിയിരുന്നു. 10 പൈസക്ക് സൈക്കിൾ വാടകക്ക് നൽകുന്ന കാലം മുതൽ മരണം വരെ സൈക്കിൾ തന്നെയായിരുന്നു ജീവിതം. തലശ്ശരി സ്വദേശിയാണെങ്കിലും 40 വർഷമായി കാഞ്ഞങ്ങാട് കുശാൽ നഗറിലാണ് കുടുംബ സമേതം താമസം. ഇരിട്ടിയിലെ ഭാര്യാവീട്ടിൽ പോയ സമയം ഇവിടെ വെച്ച് നെഞ്ച് വേദനയുണ്ടായി. പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ട് മക്കളുണ്ട്. സംസ്ക്കാരം നാളെ രാവിലെ കുശാൽ നഗറിൽ.
Reactions

Post a Comment

0 Comments