കാസർകോട്:എ.ടി.എമ്മിൽ നിറക്കാൻ കൊണ്ട് വന്ന 50ലക്ഷം രൂപ കൊള്ളയടിച്ച് രക്ഷപെട്ട പ്രതിയെ പൊലീസ് അതിസാഹസികമായി തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്തു. റാം ജി നഗർ ഹരി ബാസ് കോളനിയിലെ കാർവർണനെ 28യാണ് പിടികൂടിയത്. റാം ജി നഗറിലെ കുപ്രസിദ്ധമായതിരുട്ട് ഗ്രാമത്തിൽ നിന്നു മാണ് പ്രതി പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ നേതൃത്വത്തിൽ കാസർകോട് ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാർ, മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂബ് കുമാർ, മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ .എസ് . ഐ ദിനേശ് രാജൻ പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുൾ ഷുക്കൂർ, ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ മാർച്ചിൽ ഉപ്പളയിൽ വെച്ചാണ് വാഹനം തകർത്ത് പണം കൊള്ളയടിച്ചത്. മൂന്നംഗ സംഘത്തിൽ ഒരാൾ നേരത്തെ പിടിയിലായി. ഒളിവിലുള്ള ഒരു പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. പ്രതിതിരുട്ട് ഗ്രാമത്തിലുണ്ടെന്നറിഞ്ഞ പൊലീസ് വേഷം മാറി തിരുട്ട് ഗ്രാമത്തിൽ ദിവസങ്ങളോളം താമസിച്ചാണ് പ്രതിയെ പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഓടിച്ച് പിടികൂടുകയായിരുന്നു. പ്രതിയെ മഞ്ചേശ്വരത്തെത്തിച്ചു.
0 Comments