Ticker

6/recent/ticker-posts

കല്യോട്ട് ഇരട്ട കൊലക്കേസ്: വിധി വരാൻ 48 മണിക്കൂർ മാത്രം പൊലീസ് ജാഗ്രതയിൽ

കാഞ്ഞങ്ങാട്: കോളിളക്കമുണ്ടാക്കിയ പെരിയ കല്യോട്ട് ഇരട്ട 
കൊലക്കേസിൽ വിധി വരാൻ 48 മണിക്കൂർ മാത്രം ശേഷിക്കെ പൊലീസ് ജാഗ്രതയിലായി.
 ഈ മാസം 28 ന് കോടതി വിധി പറയന്നത് മുൻനിർത്തി കർശന മുൻകരുതൽ നടപടി സ്വീകരിക്കാനാണ് റിപ്പോർട്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതിയാണ് വിധി പറയുന്നത്. കേസിൽ വിധി ഇരുപക്ഷത്തിനും അനുകൂലമായാലും പ്രതികൂലമായാലും
ആഹ്ലാദ പ്രകടനത്തിനും പ്രതി
ഷേധത്തിനും ഇടയാകുമെന്നാണ് കരുതുന്നത്. കേസിൽ പ്രതികളായി സി.പി.എമ്മിൻ്റെ പ്രധാന നേതാക്കളും ജനപ്രതിനിധികളുമുണ്ട്.
മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉൾപെടെ 24 പേർ പ്രതികളായുണ്ട്.മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.  2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം. ഇരട്ട കൊലപാതകത്തിന് ശേഷം വ്യാപക സംഘർഷവും പ്രതിഷേധവുമുണ്ടായിരുന്നു. ഈ സഹചര്യത്തിൽ കൂടിയാണ് വിധി വരുന്ന ദിവസവും പൊലീസ് മുൻകരുതൽ നടപടി ശക്തമാക്കുന്നത്. പെരിയയിലും കല്യോട്ടും പൊലീസ് നിരീക്ഷണം ശക്തമാക്കും. കേസിൽ പ്രതികളായിട്ടുള്ള വരുടെയും പരാതിക്കാരുടെയും പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണത്തിനും നിർദ്ദേശമുണ്ട്. വിധിക്ക് മുൻപ്  വരും മണിക്കൂറിൽ തന്നെ പൊലീസിൻ്റെ ഭാഗത്ത് നിന്നും കൂടുതൽ കർശന മുൻകരുതലുണ്ടാകും. കോൺഗ്രസ് നേതാവായിരുന്ന അഡ്വ. സി. കെ. ശ്രീധരൻ പിന്നീട് സി.പി.എം പക്ഷത്തെത്തുകയും ഈ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാവുകയും ചെയ്ത സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വരികയും ചെയ്തിതിരുന്നു.
Reactions

Post a Comment

0 Comments