Ticker

6/recent/ticker-posts

പടന്നക്കാട് വാഹനാപകടത്തിൽ മരിച്ചത് കുട്ടികൾ, അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞു കൈക്കുഞ്ഞുൾപ്പെടെ 4 കാർ യാത്രക്കാർ ആശുപത്രിയിൽ, നിരവധി ബസ് യാത്രക്കാർക്കും പരിക്ക്

കാഞ്ഞങ്ങാട് :
പടന്നക്കാട് ദേശീയ പാത ഐങ്ങോത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ട് കുട്ടികൾ. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞു. കൈക്കുഞ്ഞുൾപ്പെടെ 4 കാർ യാത്രക്കാർ ആശുപത്രിയിലാണ്. അതീവ ഗുരുതര നിലയിലുള്ള ഒരാളെ ഐഷാളിൽ നിന്നും കണ്ണൂർ മിംസിലേക്ക് കൊണ്ട് പോയി. നിരവധി ബസ് യാത്രക്കാർക്കും പരിക്കുണ്ട്. കണിച്ചിറ സ്വദേശികളായകുട്ടികളായ സൈൻ റൊമാൻ ഒമ്പത് വയസ്, ലെഹക്ക് സൈനബ് 13 എന്നിവരാണ് മരിച്ചത്. നാലാം ക്ലാസും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.
 മൃതദേഹം ജില്ലാശുപതിയിൽ. ഐറിൻ , സുഹ്റ , സുഹ്റയുടെ
കൈക്കുഞ്ഞ്, കാർ ഡ്രൈവർ ഫായിസ് എന്നിവർക്കാണ് പരിക്ക് . ഫാ യി സിനെയാണ് കണ്ണൂരിലേക്ക് കൊണ്ട് പോയത്. ബസ് യാത്രക്കാരായ ഹരിദാസ്, സൗമ്യ, അനിൽ ഉൾപ്പെടെ ഉള്ളവർക്കും പരിക്കേറ്റു. കണ്ണൂരിൽ നിന്നും വരികയായിരുന്ന
കെ എസ് . ആർ . ടി . സി ടി . ടി ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.
Reactions

Post a Comment

0 Comments