കാഞ്ഞങ്ങാട് : 24 മണിക്കൂറിനിടെ കാസർകോട് ജില്ലയിൽ പൊലിഞ്ഞത് 5 ജീവനുകൾ.രണ്ട് വിത്യസ്ത അപകടങ്ങളിലായാണ് ജില്ലയെ കണ്ണീരിലാക്കി കുട്ടികളുടെ മരണം. ഇന്നലെ ഉച്ചക്ക് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. ഈ അപകടത്തിൻ്റെ ഞെട്ടൽ മാറും മുൻപാണ് പടന്നക്കാട് ഐ ങ്ങോത്ത് ദേശീയ പാതയിൽ കെ എസ് . ആർ . ടി . സി ബസും കാറും കൂട്ടിയിടിച്ച് സഹോദരങ്ങളായ രണ്ട് കുട്ടികൾ ഇന്ന് ഉച്ചക്ക് മരിച്ചത്. മരിച്ച അഞ്ച് പേരും വിദ്യാർത്ഥികളാണ്. എരിഞ്ഞിപ്പുഴയിൽ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു അപകടം കാഞ്ഞങ്ങാട് പടന്നക്കാട് കെ.എസ്. ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. എരിഞ്ഞിപ്പുഴയിൽ മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഖബറടക്കി. പടന്നക്കാട് മരിച്ച സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ 10 ന് കണിച്ചിറയിൽ നടക്കും. പടന്നക്കാട് അപകടവുമായി ബന്ധപെട്ട് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments