Ticker

6/recent/ticker-posts

23 കാരിയായ ഭാര്യയെ അടിച്ച് കൊന്ന ഭർത്താവിന് പത്ത് വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട് :23 കാരിയായ ഭാര്യയെ
 അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്
 പത്ത് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ  പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു. ബേഡകം കാഞ്ഞിരടുക്കം കൊറത്തിക്കുണ്ട് കൊളമ്പയിലെ അരുൺ കുമാറിനെ 28യാണ് ശിക്ഷിച്ചത്.
  കാസർകോട് അഡിഷണൽ ഡിസ്ട്രിക്ട്  സെഷൻ 3 കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. 
കൊറത്തിക്കുണ്ടിലെ സുമിത 23 യാണ്
കൊല്ലപ്പെട്ടത്. 2021 ജുലൈ19 ന് 4 മണിക്കും പുലർച്ചെ
1.30 നും ഇടയിലായിരുന്നു കൊല.
   പ്രതിഭാര്യയുമായി  വഴക്കുണ്ടാക്കുകയും തുടർന്ന് മുറിയിൽ കരുതിയിരുന്ന  വിറക് കഷണം കൊണ്ടു അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ബേഡകം 
പൊലീസ്  ആണ് കേസ് രജിസ്റ്റർ ചെയ്തത്.   ജഡ്ജ് അചിന്ധ്യ രാജ് ഉണ്ണി  യാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവിനും  ശിക്ഷ വിധിച്ചു. ബേഡകം  ഇൻസ്പെക്ടർ ആയിരുന്ന ടി. ദാമോദരനാണ്  കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം നടത്തി കോടതിയിൽ   കുറ്റപത്രം സമർപ്പിച്ചതും
ദാമോദരനാണ്.
പോസിക്യൂഷന് വേണ്ടി  അഡീഷണൽ ഗവ: പ്ലീഡർ പി. സതീശൻ,  അഡ്വ: അമ്പിളി എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments