Ticker

6/recent/ticker-posts

ജനുവരി 22 ന് അധ്യാപകരുടെ പണിമുടക്ക്

കാഞ്ഞങ്ങാട്: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്ക്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക , മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാറിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവ്വീസ് സംഘടന സമര സമിതി നേതൃത്വത്തിൽ 2025 ജനുവരി 22 ന് സൂചന പണിമുടക്ക് നടത്തും. സമരം വിജയിപ്പിക്കുന്നതിന് ജില്ലാതല സമര പ്രഖ്യാപന കൺവെൻഷൻ കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ നടന്നു. കൺവെൻഷൻ എ.കെ.എസ്.ടി. യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സമരസമിതി ജില്ലാ കൺവീനർ ബിജുരാജ്, കെ.ജി.ഒ എഫ് ജില്ലാ സെക്രട്ടറി ഷിജോ , ഇ.മനോജ് കുമാർ, വിനയൻ കല്ലത്ത്, രാജീവൻ സംസാരിച്ചു.

Reactions

Post a Comment

0 Comments