എറണാകുളം :കല്യോട്ട് ഇരട്ട കൊലക്കേസിൽ വധശിക്ഷ നൽകണമെന്ന് 15-ാം പ്രതി എ. സുരേന്ദ്രൻ കോടതിയോട് പറഞ്ഞു. കുറ്റക്കാരെന്ന്
കോടതിയുടെ വിധി കേട്ടതിന് പിന്നാലെയായിരുന്നു കോടതിയിൽ നാടകീയതയുണ്ടായത്. ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണം. ആറ് വർഷമായി കുടുംബത്തെ കാണാൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിൽ പങ്കില്ലെന്നും സുരേന്ദ്രൻ കോടതിയോട് പറഞ്ഞു.
പെരിയ ഇരട്ട കൊലപാതക കേസിൽ മുന്‍ എംഎൽഎ കുഞ്ഞിരാമനടക്കം 14 പ്രതികളെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി പറഞ്ഞു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, പെരിയ മുന്‍ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്‍, സജി സി ജോര്‍ജ്, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, എ. മുരളി, ടി. രഞ്ജിത്ത്, ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠന്‍, എ. സുരേന്ദ്രന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ.വി. ഭാസ്‌കരന്‍ എന്നിവർക്കെതിരെയാണ് കുറ്റം തെളിഞ്ഞത്. 10 പ്രതികളെ വെറുതെ വിട്ടു.2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത‌് ലാലിനെയും23 കൃപേഷിനെയും19 കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറു വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് വിധി. കേസിൽ അടുത്ത വെള്ളിയാഴ്ചയാണ് കോടതി പ്രതികൾക്കെതിരെയുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്.
0 Comments