Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് മൂന്ന് സ്ത്രീകൾക്ക് പേ ഇളകിയതെന്ന് സംശയിക്കുന്ന പട്ടിയുടെ കടിയേറ്റു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് മൂന്ന് സ്ത്രീകൾക്ക് പേ ഇളകിയതെന്ന് സംശയിക്കുന്ന പട്ടിയുടെ കടിയേറ്റു. കോട്ടച്ചേരി കുന്നുമ്മൽ
റോഡിൽ ഗ്രാമീൺ ബാങ്കിന് സമീപത്തെ ചെറക്കര വീട്ടിൽ രമണി 72 , ആശുപത്രി ജീവനക്കാരായ കുന്നുമ്മലിലെ നിഷ , രമ എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം. തൊട്ടടുത്തുള്ള തറവാട് വീട്ടിലേക്ക് നടന്നു പോകവെയാണ് രമണിക്ക് കാലിന് കടിയേൽക്കുന്നത്. മറ്റ് രണ്ട് പേർക്കും കുന്നുമ്മലിൽ നിന്നും കടിയേൽക്കുകയായിരുന്നു. മൂന്ന് പേരെയും വൈകിട്ട് തന്നെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മേലാങ്കോട്, കുന്നുമ്മൽ, അതിയാമ്പൂര്, പുതിയ വളപ്പ് ഭാഗത്തെ നാട്ടുകാർ ഭീതിയിലായി.
Reactions

Post a Comment

0 Comments