കാഞ്ഞങ്ങാട് : വിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കുശാൽ നഗർ ബീഡി കമ്പനി റോഡിൽ അഷറഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന മണിമലയുടെ മകൻ അരുൺ കുമാർ 30 ആണ് മരിച്ചത്. കഴിഞ്ഞ 13 ന് രാത്രി വിഷം അകത്തു ചെന്ന് അവശനിലയിൽ കാണുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. തമിഴ്നാട് തേനി സ്വദേശിയായ യുവാവ് വർഷങ്ങളായി കുശാൽ നഗറിലായിരുന്നു താമസം. കാഞ്ഞങ്ങാട്ടെ പാർസൽ കടയിലെ ജീവനക്കാരനായിരുന്നു.
0 Comments