Ticker

6/recent/ticker-posts

കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട് :മോട്ടോർ നന്നാക്കാൻ കിണറിലിറങ്ങിയ യുവാവ് കിണറിനുള്ളിൽ കുടുങ്ങി. മൗവ്വലിലെ ഹസൈനാർ 35ആണ് കിണറിൽ കുടുങ്ങിയത് .
മൗവ്വൽ ഹദ്ദാദ് നഗറിലെ ഹമീദിൻ്റെ കിണറിൽ മോട്ടോർ നന്നാക്കാനിറങ്ങിയതായിരുന്നു. കിണറിനുള്ളിൽ നിന്നും ക്ഷീണമുണ്ടായി അവശനായതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടി. 
കാഞ്ഞങ്ങാട് നിന്നെത്തിയ ഫയർ ഫോഴ്സ് റെസ്ക്യൂ ടീമാണ് രക്ഷപെടുത്തിയത് സ്റ്റേഷൻ ഒഫീസർ പവിത്രൻ്റെ നേതൃ
ത്വത്തിൽ ഷിബിൻ , രാഘവൻ, ഗണേഷനും  രഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Reactions

Post a Comment

0 Comments