കാഞ്ഞങ്ങാട് : കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മോഡൽ ജിആർസി എന്നിവയുടെ നേതൃത്വത്തിൽ കാട്ടറിവ് എന്ന പേരിൽ പരമ്പരാഗത ഭക്ഷ്യ ഉല്പന്ന പ്രദർശനവു വിപണനമേളയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു സിഡിഎസ്ചെയർ പേഴ്സൺ സി . ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചയത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജയശ്രീ മെമ്പർ മാരായ നിഷ അനന്ദൻ, പി. ഗോപി പഞ്ചായത്ത് സെക്രട്ടറി , ജെയ്സൺ ട്രൈബർ കോ ഓഡിനേറ്റർ മനീഷ്, സുരേഷ് വയമ്പ് ,രാമചന്ദ്രൻ ആശംസകൾ നേർന്നു.സി ഡി എസ് വൈസ് ചെയർ പേഴ്സൺ പി.എൽ. ഉഷ സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ കെ.വി. തങ്കമണി നന്ദി പറഞ്ഞു. സിഡിഎസ് മെമ്പർമാർ,ആനിമേറ്റർമാർ, എ എച്ച് സിആർ പി മാർ നേതൃത്വം നല്കി. വിവിധ കുടുംബശ്രി അംഗങ്ങൾ നര, കുറ്ട്, ജേർ, പാറക്കിഴങ്ങ്, കുവ്വ, കാട്ട് ചീര, കപ്പ പറങ്കി വൈച്ചത്തും പുളി, മറാട്ടി പുളി , ഉറുമ്പ് ചമ്മന്തി, പെന്നാം കണ്ണിതുടങ്ങി നൂറോളംവിവിധ കിഴങ്ങ് വർഗ്ഗങ്ങളും ഇലക്കറികളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. അൻപതോളം ഉല്ലന്നങ്ങൾ വേവിച്ച് കൊണ്ടുവന്നു. ഇതിൻ്റെ പോഷക ഗുണങ്ങളെ കുറിച്ച് വേങ്ങച്ചേരി ഉന്നതിയിലെ കല്യാണി വിശദീകരിച്ചു.
0 Comments