മൈലാട്ടി പനയാൽ വീട്ടിൽ അമ്പുവിൻ്റെ മകൻ നാരായണനെ 69 യാണ് കാണാതായത്. ഇന്നലെ രാവിലെ 10 ന് വീട്ടിൽ നിന്നും കടയിലേക്കെന്ന് പറഞ്ഞ് പോയതാണ്. സാധാരണ വീട്ടിൽ നിന്നും ദൂരെയൊന്നും പോകാറില്ലാത്തതിനാൽ ഉച്ചയായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടിൽ നിന്നും ഫോണിൽ വിളിച്ചപ്പോൾ കാഞ്ഞങ്ങാട് ബാങ്കിലുണ്ടെന്നാണ് പറഞ്ഞത്. രാത്രിയായിട്ടും കാണാതായതോടെ മകൻ എൻ.നിധീഷ് ബേക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് വരെ ടവർ ലൊക്കേഷൻ ലഭിച്ചു വെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫിലായി. വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ9446270 325 എന്ന നമ്പറിലോ വിവരം നൽകണമെന്ന് ബന്ധുക്കൾ അറിയിച്ചു.
0 Comments