പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ ബസ്സും ഇന്നോവയുംപിക്കപ്പും കുട്ടിയിടിച്ചു. അപകടത്തിൽ പിക്കപ്പ് ജീപ്പ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11 ന് ആണ് അപകടം. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ഡമാസ് ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ ഇന്നോവയുടെ പിന്നിലിടിച്ചു. ഇതോടെ ഇന്നോവ പിക്കപ്പിന് പിന്നിലും ഇടിക്കുകയായിരുന്നു. പിക്കപ്പ് ഡ്രൈവർ വയനാട് തലപ്പുഴ സ്വദേശി തോമസിനാണ് പരിക്കേറ്റത്. പല്ലിനും മുഖത്തും ഉൾപ്പെടെ പരിക്കേറ്റ് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങൾക്കും കേട് പാട് സംഭവിച്ചു.
0 Comments