കാഞ്ഞങ്ങാട് :കാസർകോട് നിന്നും ട്രെയിനിൽ ആലപ്പുഴയിലേക്ക് കൊണ്ട് പോകുന്നതിനിടെ ട്രെയിനിൽ നിന്നും ഭാരത പുഴയിലേക്ക് എടുത്ത് ചാടിയ (പതിക്ക് പിന്നാലെ ട്രെയിനിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടി പ്രതിയെ പിടികൂടിയ പൊലീസുകാർക്ക് അഭിനന്ദനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും. ഷൊർണൂരിലാണ് കാസർകോട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ പൊലീസുകാരായ രതീഷിനും പ്രദീപിനുമാണ് പൊലീസ് അസോസിയേഷൻ സംഘടനകൾ അഭിനന്ദനമറിയിച്ചത്. കഴിഞ്ഞ 10 ന് ആണ് സംഭവം. കുമ്പള സ്റ്റേഷനിൽ റജിസ്ട്രർ ചെയ്ത ചീറ്റിംഗ് കേസിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി സനീഷ് 38 ആണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഇത് കണ്ട രതീഷുംപ്രദീപും മറ്റൊന്നും ആലോചിക്കാതെ സ്വന്തം ജീവൻ പണയപ്പെടുത്തി പുഴയിലേക്ക് ചാടുകയായിരുന്നു.
പ്രതിയെ പുഴയിൽ നിന്നും പിടികൂടുകയും ചെയ്തു. പരിക്കേറ്റ പ്രതിയെ ഷൊർണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസുകാരുടെ ബാഗ് ഇതോടെ ട്രെയിനിലായിരുന്നു. പിന്നീട് ഇവ വീണ്ടെടുത്തു. എയർഫോഴ്സിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാവിൻ്റെ 140000 രൂപയോളം തട്ടിയ സംഭവത്തിൽ കുമ്പള പൊലീസ് റജിസ്ട്രർ ചെയ്ത കേസിൽ പ്രതി കാസർകോട് ജയിലിൽ റിമാൻ്റിലായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് യുവാവ്. ആലപ്പുഴയിലെ തട്ടിപ്പു കേസിൽ കോടതി നിർദ്ദേശപ്രകാരം ഹാജരാക്കാൻ കൊണ്ട് പോകവെയാണ് പ്രതി ട്രെയിനിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടിയത്.
0 Comments