Ticker

6/recent/ticker-posts

തേങ്ങ ചിരവുന്നതിനിടെ ഗ്രൈണ്ടറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു

കാസർകോട്:തേങ്ങ ചിരവുന്നതിനിടെ ഗ്രൈണ്ടറിൽ കഴുത്തിലുണ്ടായിരുന്ന ഷാൾ കുടുങ്ങി യുവതി മരിച്ചു. ഉപ്പള അപ്ന ഗല്ലി സാബിത്ത് മൻസിലിൽ എ.എം.ഇ ബ്രാഹീമിൻ്റെ ഭാര്യ മൈമൂന 47 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ ആണ് അപകടം. ഗ്രൈണ്ടറിൽ തേങ്ങ ചിരവുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈണ്ടറിൽ കുടുങ്ങുകയായിരുന്നു. അടുക്കളയിൽ വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Reactions

Post a Comment

0 Comments