Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിത്താരിയിലെ മുഹമ്മദ് റിയാസ് 31 ആണ് പിടിയിലായത്.
മംഗലാപുരത്തുനിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു ബെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം പുലർച്ചെ    കാഞ്ഞങ്ങാട് എത്തിയ സമയത്താണ് സംഭവം.  ട്രെയിനിന്റെ പുറകിലെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന
കൊല്ലംകണിച്ചുകുളങ്ങരയിലെ
 മുരളീധരന് 63  കല്ലുകൊണ്ട് തലയ്ക്ക്  ഗുരുതരമായി പരിക്കേറ്റിരുന്നു. കാസർകോട്
റെയിൽവെ ഇൻസ്പെക്ടർ
 റെജികുമാറിന്റെ നേതൃത്വത്തിൽ എസ് ഐ  പ്രകാശൻ ആണ് കേസന്വേഷണം ഏറ്റെടുത്ത് പ്രതിയെ ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട്ട് നിന്നും അറസ്റ്റ് ചെയ്തത്.
സ്ക്വാഡ് അംഗങ്ങളായ എ. എസ്.ഐ.ഇല്ല്യാസ്, സിപിഒ ജ്യോതിഷ്, സീനിയർ സിവിൽ 
പൊലീസ് ഓഫീസർ  പ്രദീപൻ  എന്നിവർ അടങ്ങിയ സംഘം, നൂറോളം സിസിടിവി ക്യാമറകളും, നിരവധി മൊബൈൽഫോൺ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചിരുന്നു.  അന്വേഷണത്തിൽ പ്രതി  നിരവധി കേസുകളിൽ പ്രതിയാണെന്ന്
പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments