Ticker

6/recent/ticker-posts

ഓഹരി വിപണിയിൽ ലാഭം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തു മൂന്ന് അക്കൗണ്ട് ഉടമകൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഓഹരി വിപണിയിൽ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് 910000 രൂപ തട്ടിയെടുത്തു. മൂന്ന് ബാങ്ക് അക്കൗണ്ട് ഉടമകൾക്കെതിരെ രാജ പുരം പൊലീസ് കേസെടുത്തു. പനത്തടി മായത്തിയിലെ കെ.ബി. അനിൽ കുമാറിനാണ് 53 പണം നഷ്ടമായത്. ഓൺലൈൻ ആപ്ലിക്കേഷൻ വഴിയായിരുന്നു ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായാണ് പണം നൽകിയത്. തട്ടിപ്പ് മനസിലായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

Reactions

Post a Comment

0 Comments