Ticker

6/recent/ticker-posts

68 രാഷ്ട്രങ്ങളുടെ പതാക വരച്ച് രണ്ട് വയസുകാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

കാഞ്ഞങ്ങാട് :68 രാഷ്ട്രങ്ങളുടെ പതാക വരച്ച്  രണ്ട് വയസുകാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
രാവണിശ്വരംമുക്കൂട്  സ്വദേശിയും സൗത്ത് ഇന്ത്യൻ ബാങ്കിൽ ചീഫ് മാനേജറായി ജോലി ചെയ്യുന്ന ഷൈനീ ഷിൻ്റെയും, ചെറുവത്തൂർ കാട്ടുതല സ്വദേശിനിയും കനറാ ബാങ്കിൽ ഓഫീസറായി ജോലി ചെയ്യുന്ന ദീപ പി. സുകുമാരൻ്റെയും രണ്ടാമത്തെ കൾ നോവ ഷൈനീഷ് ആണ് ഈ മിടുക്കി.
 68 രാഷ്ട്രങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ് രാജ്യത്തിൻ്റെ പേരുകൾ കൃത്യമായി പറഞ്ഞതിനാണ് 2024 ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡി സിൽ ഇടം പിടിച്ചത്. ഇതിനു പുറമേ ലോക ഭൂപടത്തിൽ 36 ഓളം രാജ്യങ്ങളെ തിരിച്ചറിഞ്ഞ് തൊട്ടു കാണിക്കാനും ഇന്ത്യാ ഭൂപടത്തിൽ എല്ലാ സംസ്ഥാനങ്ങളെ കാണിക്കാനും ഈ മിടുക്കിക്ക് കഴിയും.                         
മൂത്ത കുട്ടിയായ വിഹാനും ഈ മേഖലയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments