കാഞ്ഞങ്ങാട് :
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് ചുംബനം നൽകി മാനഭംഗപ്പെടുത്തിയ ശേഷം സ്വർണ വളയുമായി കടന്നു കളഞ്ഞെന്ന 23 കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്തേര പൊലീസ് പരിധിയിലെയുവതിയുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്. പാണത്തൂർ സ്വദേശിയെന്നാണ് യുവാവ് യുവതിയോട് പറഞ്ഞത്. തുടർന്ന് കാറുമായെത്തിയ യുവാവ് മാടക്കാൽ ബീച്ചിൽ കൊണ്ട് പോവുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിന് ശേഷം യുവതിയുടെ സ്വർണ വള വാങ്ങിയുവാവ് സ്ഥലം വിടുകയായിരുന്നുവെന്നും പറയുന്നു. യുവതിയോട് യുവാവ് പറഞ്ഞ സ്ഥലം ശരിയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ നമ്പർ ഉള്ളതിനാൽ യുവാവിനെ എളുപ്പം കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. മാനഭംഗ പെടുത്തിയതിന് ഉൾപെടെയാണ് കേസ്'
0 Comments