കാഞ്ഞങ്ങാട് : പാർട്ടി ഓഫീസിന് മുന്നിൽ കോളേജ് വിദ്യാർത്ഥികൾ ഏറ്റ് മുട്ടി. 20 പേർക്കെതിരെ കേസെടുത്ത പൊലീസ് നാല് പേരെ പിടികൂടി. തെക്കിൽ പുത്തിരിയടുക്കത്ത് ഇന്ന് വൈകീട്ടാണ് സംഘർഷമുണ്ടായത്. എം. ഐ.സി കോളേജിലെ വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റ് മുട്ടിയത്. പൊലീസിനെ കണ്ട് 16 പേർ ഓടി രക്ഷപ്പെട്ടു. മാങ്ങാടിലെ മുഹമ്മദ് അത്താഫ് 20, ചാലയിലെ ഇബ്രാഹീം ബാദ്ഷ 19, ബണ്ടി ച്ചാലിലെ ഷഹ സാദ് 24, അതിഞ്ഞാലിലെ മുഹമ്മദ് അനാസ് 21 എന്നിവരെ പിടികൂടി മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
0 Comments